2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ "നിർമ്മലം" - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിൻ - ശുചിത്വ വാരാചരണം

October 9, 2026

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ "നിർമ്മലം" - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിൻ - ശുചിത്വ വാരാചരണം ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എൻ കെ സാബു ഉത്ഘാടനം ചെയ്തു. ഇതിനായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ൽ മന്നം എസ്.ബി.ഐ ബാങ്കിന് എതിർവശം സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്പോട്ട് കണ്ടെത്തുകയും ടി പ്രദേശം ഹരിതകർമ്മസേന അംഗങ്ങളുടേയും വാർഡ് മെമ്പർമാരുടേയും നേതൃത്വത്തിൽ വൃത്തിയാക്കി , തുടർന്ന് മാലിന്യം നിക്ഷേപിക്കാതിരിക്കാൻ പൂച്ചെട്ടികൾ സ്ഥാപിച്ച് മനേഹരമാക്കി.

 

 

photo