All social security and welfare fund pension beneficiaries who were sanctioned a pension before December 31, 2025, must complete the pension mustering process via an Akshaya Centre by October 30, 2026.
Map

തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024 ലെ 2888-ാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 06.09.2024 ലെ എൽഎസ്‌ജിഡി/പിഡി/24269/2024-ഇഇആർ1 നമ്പർ വിജ്ഞാപന പ്രകാരം, എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 20 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിൻറെ അടിസ്ഥാനത്തിൽ പ്രസ്‌തുത ഗ്രാമ പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള കരട് നിർദ്ദേശങ്ങൾ 18.11.2024 തീയതിയിലെ എസ്‌ഡിസി/494/2024/എസ്‌ഡിസി1 നമ്പർ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും; പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിന് 4.12.2024 വരെ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണ വിധേയമാക്കുകയും പരാതിക്കാരെ മുഖദാവിൽ കേൾക്കുകയും അവ പരിഗണിച്ച് തീർപ്പാക്കുകയും ചെയ്‌തിട്ടുള്ളതാകയാൽ; 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പ് പ്രകാരം ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിനെ ഇതിനോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കും പ്രകാരം 20 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതാണ്.

MAP
  • Notification
  • Map