2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

എൻ കെ സാബു

പ്രസിഡന്‍റ്

സിന്ധു സുനിൽകുമാർ

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

എം എസ് സജീവ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഷെറീന ജബ്ബാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

എ ഐ നിഷാദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീലത ജി

സെക്രട്ടറി, ചിറ്റാറ്റുകര ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം , 

ജില്ല  :  എറണാകുളം , 

ലോക്സഭാമണ്ഡലം : എറണാകുളം , 

നിയമസഭാ മണ്ഡലം  :  പറവൂർ , 

താലൂക്ക്  :  പറവൂർ , 

ബ്ലോക്ക്  : പറവൂർ , 

വില്ലേജുകൾ  :  വടക്കേക്കര , പറവൂർ , മൂത്തകുന്നം , 

ജനസംഖ്യ (2011 സെൻസസ് പ്രകാരം)  :  31303 , 

വിസ്തീർണ്ണം  :  9.46 ച.കി.മീ , 

വാർഡുകൾ  : 20 , 

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ :  5, 

ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ  : 2

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വടക്കേക്കര വില്ലേജിന്‍റെ പകുതിയും പറവൂർ താലൂക്കിന്‍റെ പകുതിയും ചേർന്ന ഒരു ചെറിയ പഞ്ചായത്താണ് ചിറ്റാറ്റുകര. വടക്കേക്കര വില്ലേജ് യൂണിയന്‍റെയും പറവൂർ വില്ലേജ് യൂണിയന്‍റെയും ഭാഗങ്ങൾ ചേർത്ത് 1953-ൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡന്‍റായിരുന്ന എ.വി.ഈപ്പന്‍റെ വസതി തന്നെയായിരുന്നു ആദ്യപഞ്ചായത്ത് ആഫീസ്

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 9, 2026

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ "നിർമ്മലം" - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിൻ - ശുചിത്വ വാരാചരണം

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ "നിർമ്മലം" - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിൻ - ശുചിത്വ വാരാചരണം ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എൻ കെ സാബു ഉത്ഘാടനം ചെയ്തു. ഇതിനായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ൽ മന്നം എസ്.ബി.ഐ ബാങ്കിന് എതിർവശം സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്പോട്ട് കണ്ടെത്തുകയും ടി...

കൂടുതൽ വായിക്കുക